കൊച്ചി: ശോഭാ ഗ്രൂപ്പ് സ്ഥാപകന്‍ പി.എന്‍.സി.മേനോനെ ‘ബിസിനസ ്മാന് ഓഫ് ദി ഇയര്‍ 2013’ ആയി സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് തെരഞ്ഞെടുത്തു. സമ്പദ്ഘടനയ്ക്ക് മേനോന് നല്കിയ കനത്ത സംഭാവനകളും ശോഭാ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മികവും കണക്കിലെടുത്താണ് പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് പ്രസിഡന്റ് പി.പി.സുരേഷ്, ജനറല്‍ സെക്രട്ടറി കെ.യു.ബാലകൃഷ്ണന്, രക്ഷാധികാരികളായ വൈരം സോമസുന്ദരം , അനന്തനാരായണന്‍, എസ്.ആര്.കമ്മത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ ബാങ്കേഴ്സ് ക്ലബ്ബുകളുടെ പൊതുവേദിയായ സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് ദേശീയതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബാങ്കുകള്‍ക്കുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച പൊതുമേഖലാ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ്. സിണ്ടിക്കേറ്റ് ബാങ്കിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. മികച്ച പഴയ തലമുറ സ്വകാര്യ ബാങ്കായി ജമ്മു ആന്റ് കാശ്മീര്‍ ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംസ്ഥാനം രത്നാകര്‍ ബാങ്കും തമിഴ്നാട് മെര്‍ക്കന്റയില്‍ ബാങ്കും പങ്കിട്ടപ്പോള്‍ കരൂര്‍ വൈശ്യാ ബാങ്ക് മൂന്നാം സ്ഥാനം നേടി. മികച്ച പുതുതലമുറ സ്വകാര്യ ബാങ്ക് യെസ് ബാങ്കാണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ഇന്‍ഡസ് ഇന്റ് ബാങ്കിനും എച്ച്ഡിഎഫ്സി ബാങ്കിനുമാണ്.
സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബാങ്കായി സൗത്ത് ഇന്ത്യന്‍ ബാങ്കിനെ തെരഞ്ഞെടുത്തു. ഗ്രാമീണ മേഖലയുടെ വികസനത്തിന് നല്കിയ സംഭാവന പരിഗണിച്ച് കേരള ഗ്രാമീണ്‍ ബാങ്കിനെയും പുരസ്കാരത്തിന് തെരഞ്ഞെടുത്തു. പൊതുമേഖലാ വിഭാഗത്തില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ബാങ്ക് ശാഖ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കൊളപ്പുള്ളി ബ്രാഞ്ചാണ്. പഴയ തലമുറ സ്വകാര്യ ബാങ്കുകളില്‍ ഫെഡറല്‍ ബാങ്ക് മങ്കട ശാഖയ്ക്കാണ് ഒന്നാം സ്ഥാനം.
പുതുതലമുറ സ്വകാര്യ ബാങ്കുകളില്‍ ആക്സിസ് ബാങ്കിന്റെ കോഴിക്കോട് ശാഖ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍, യൂണിയന് ബാങ്ക് മുന്‍ ചെയര്മാന് എം.വി.നായര്‍, സിണ്ടിക്കേറ്റ് ബാങ്ക് മുന്‍ ചെയര്മാന് ജോര്‍ജ് ജോസഫ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വി.സത്യനാരായണന് (വര്‍മ ആന്റ് വര്‍മ) എന്നിവരടങ്ങിയ സമിതിയാണ് മികച്ച ബാങ്കുകളെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: