ലണ്ടന്‍: ദി ടൈംസിന് വേണ്ടി രാജ്യാന്തര മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ യുഗോവാ നടത്തിയ സര്‍വ്വേയില്‍ ലോകത്തിലെ ഏറ്റവും ആരാധ്യരായ വ്യക്തികളില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ഒന്നാമന്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ പട്ടികയില്‍ അഞ്ചാം സ്ഥാനവും, നരേന്ദ്രമോദിക്ക് ഏഴാം സ്ഥാനവും.
ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നടത്തിയ സര്വെക്കൊടുവില് 30 പേരുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. ബ്രിട്ടണ്, ജര്‍മ്മനി റഷ്യ, യുഎസ്, ഓസ്ട്രേലിയ, പാകിസ്താന്, ഇന്തോനേഷ്യ, ഇന്ത്യ, ചൈന, ഈജിപ്ത്, നൈജീരിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ 14,000ത്തോളം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.
പട്ടികയിലെ ആദ്യ പത്തില്‍ സച്ചിന് അടക്കം നാല് ഇന്ത്യക്കാരും 30 അംഗ പട്ടികയില്‍ ആകെ ഏഴ് ഇന്ത്യക്കാരും ഇടംപിടിച്ചു. സച്ചിനെ കൂടാതെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി(ഏഴാമത്), ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചന്(ഒമ്പതാമത്), മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം(പത്താമത്) എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ച ഇന്ത്യക്കാര്‍. സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ(14), ഡല്‍ഹി മുഖ്യമന്ത്രി(18),രത്തന്‍ ടാറ്റ(30) എന്നിവരും ആരാധ്യരായവരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. ബില്‍ഗേറ്റ്സിന് പിന്നില്‍ രണ്ടാമതായി വരുന്നത് അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയാണ്.
റഷ്യന്‍ പ്രസിഡണ്ട് വല്‍ദിമിര്‍ പുടിന്, പോപ്പ് ഫ്രാന്‍സിസ് എന്നിവരാണ് യഥാക്രമം 3,4 സ്ഥാനങ്ങളില്‍. സച്ചിന് പിന്നില്‍ ആറാമതാണ് ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിംഗ്. ആറ് വനിതകളാണ് പട്ടികയില്‍ സ്ഥാനം നേടിയത്. വനിതകളില്‍ എലിസബത്ത് രാജ്ഞിയാണ് മുമ്പില്‍(17). 19ാംസ്ഥാനത്തുള്ള ഹോളിവുഡ് നടി ആഞ്ചലീന ജോളിയാണ് പട്ടികയില്‍ പേരുള്ള മറ്റൊരു വനിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: