ന്യൂദല്‍ഹി: കേന്ദ്ര മാനവശേഷി സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ തങ്ങളുടെ പ്രതിനിധിയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഗള്‍ഫില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രമായ ഖലീജ് ടൈംസിന്റെ ആരോപണം.
മാദ്ധ്യമ പ്രവര്‍ത്തകന്റെ മുഖത്ത് മദ്യം ഒഴിക്കുമെന്നാണ് സുനന്ദ പറഞ്ഞതെന്ന് പത്രം റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ശശി തരൂരുമായി അഭിമുഖം നടത്തുന്നതിനിടെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചു ചോദിച്ചപ്പോഴായിരുന്നു സുനന്ദ ക്ഷോഭിച്ചതെന്നാണ് പത്രം പറയുന്നത്. ‘ഇതെല്ലാം കൊണ്ടാണ് ഞാന്‍ മാദ്ധ്യമങ്ങളെ വെറുക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ടെലിവിഷന്‍ ചാനലിന്റെ പ്രതിനിധിയായ അര്‍ണാബ് ഗോസ്വാമിയുടെ മുഖത്ത് ഞാന്‍ മദ്യം ഒഴിച്ചിട്ടുണ്ട്.
അത് നിങ്ങളുടെ നേരെ ചെയ്യില്ലെന്ന് കരുതുന്നുണ്ടോ’ ഇതായിരുന്നു സുനന്ദയുടെ വാക്കുകളെന്ന് പത്രം പറയുന്നു. സുനന്ദയുടെ അപ്രതീക്ഷിത പെരുമാറ്റം കണ്ട് അമ്പരന്നു പോയ ശശി തരൂര്‍ ഉടന്‍ തന്നെ അഭിമുഖം അവസാനിപ്പിക്കുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ അനുമതി വാങ്ങി നടത്തിയ അഭിമുഖത്തിനിടെയാണ് സുനന്ദ ഭീഷണിപ്പെടുത്തിയതെന്ന് ഖലീജ് ടൈംസ് ലേഖകന്‍ പറയുന്നു. സംഭവത്തിന്റെ പൂര്‍ണമായ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പത്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: