ഭുവനേശ്വര്‍: ഒഡീഷയില്‍ സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. മാവോയിസ്റ്റിന്റെ ഒരു പ്രധാന ശക്തികേന്ദ്രമായ മല്‍കാന്‍ഗിരി ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് രാത്രി റോന്തുചുറ്റിയിരുന്ന ബിഎസ്എഫ് സൈനികര്‍ക്കു നേരെ ആയുധധാരികളായ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടത്.
രാവിലെ പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിലാണ് അക്രമിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്ന് രണ്ടു നാടന്‍ തോക്കുകളും കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അഖിലേഷ് സിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: