വെസ്റ്റ് ബാങ്ക്: മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ആരിയല്‍ ഷാരോണ്‍ (85) അന്തരിച്ചു. ജറുസലേമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്ക്ക രക്തസ്രാവത്തെ തുടര്‍ന്ന് 2006 മുതല്‍ അബോധാവസ്ഥയിലായിരുന്ന ഷാരോണ്‍ എട്ട് വര്‍ഷമായി കോമാ സ്റ്റേജില്‍ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ടെല്‍ അവീവിന് പുറത്തുള്ള ഷേബാ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൃക്ക ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
ഇതോടെ അദ്ദേഹത്തിെന്റ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി.വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം മരണാസന്നനാണെന്ന വാര്‍ത്ത ഇസ്രായേല്‍ പുറത്തുവിട്ടു.
ഇന്നാണ് മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആധുനിക ഇസ്രയേല്‍ രൂപീകരണത്തിന് മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയും വിവാദ വ്യക്തിയുമായിരുന്നു ഷാരോണ്‍. 20 വര്‍ഷത്തോളം ഇസ്രായേല്‍ മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തശേഷമാണ് പ്രധാനമന്ത്രി പദത്തില്‍ എത്തിയത ലിക്യുഡ് പാര്‍ട്ടി പ്രതിനിധിയായാണ്. 1983ല്‍ ലബനാനിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ആയിരങ്ങളെ കൂട്ടക്കൊല നടത്തി കൊന്നൊടുക്കിയതിന്റെ ഉത്തരവാദിത്തം സ്വമേധയാ ഏറ്റെടുത്ത് നടത്തിയ പ്രസ്താവന ലോകത്തെ ഞെട്ടിച്ചു. മുന്‍ പട്ടാള ജനറലായ ഷാരോണ്‍ തീവ്ര പലസ്തീന് വിരുദ്ധ വികാരം പ്രചരിപ്പിച്ചാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കുപ്രസിദ്ധനായ ഷാരോണ്‍ രണ്ടു പതിറ്റാണ്ടോളം ഇസ്രായേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉടനീളം വിവാദ നായകനായാണ് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: