ലണ്ടന്‍: ബഹിരാകാശത്ത് നിന്നുള്ള ആദ്യ ലൈവ് ടെലിവിഷന്‍ ഷോ കാണാന്‍ ഏവര്‍ക്കും തയാറെടുക്കാം. ബ്രിട്ടനിലെ ചാനല്‍ 4 അത്തരമൊരു ചരിത്ര സംരംഭത്തിന് ഒരുങ്ങിക്കഴിഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നാവും ലൈവ് ഷോ നിങ്ങളുടെ മുന്നിലെത്തുക. ‘ബഹാരാകാശത്ത് നിന്ന് തത്സമയം’ എന്ന പരിപാടി നാഷണല്‍ ജിയോഗ്രഫി ചാനല്‍ 170 രാജ്യങ്ങളില്‍ സംപ്രേക്ഷണം ചെയ്യും.
ഇന്റര്‍നാഷണല്‍ സ്പേസ് സെന്ററിലെ ദൈനംദിന ജീവിത ദൃശ്യങ്ങള്‍ക്കൊപ്പം ഭൂമിയുടെ അതീവ വ്യക്തവും കൃത്യതയുള്ളതുമായ ചിത്രങ്ങളും ഷോയുടെ ഭാഗമാകും. ‘ദ എക്സ് ഫാക്റ്ററി’ലൂടെ ബ്രിട്ടീഷ് ടാലെന്റ് സെര്‍ച്ച് പരിപാടികളുടെ മുഖമായി മാറിയ ഡെര്‍മോട്ട് ഓ ലീറിയാണ് ലൈവ് ഫ്രം ദ സ്പേസിന്റെ അവതാരകന്. പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന് സ്റ്റീവന്‍ ഹ്വാക്കിങ്ങും ബ്രിട്ടീഷ് ബഹിരാകാശ ഗവേഷകന് ടിം പീക്കും ലൈവ് ഷോയില്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: