ബന്ഗൂയി: മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ഇടക്കാല പ്രസിഡന്റ് മിഷേല്‍ ജോട്ടോദിയ രാജിവച്ചു. മാസങ്ങളായി തുടരുന്ന ആഭ്യന്തര കലാപങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ജോട്ടോദിയയുടെ രാജി.
സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി വിളിച്ചുചേര്‍ത്ത മേഖലാ ഉച്ചകോടിയിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. കലാപം അമര്‍ച്ച ചെയ്യുന്നതില്‍ പരാജയെപ്പെട്ടന്ന ആരോപണത്തില്‍ പ്രസിഡന്റിന്റെ രാജിക്കായി നേരത്തെതന്നെ അന്താരാഷ്ട്ര സമ്മര്ദ്ധമേറിയിരുന്നു.
പിന്നാലെ മധ്യാഫ്രിക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക യോഗത്തില്‍ പ്രാദേശിക കക്ഷികള്‍ കൂടി രാജിക്കായി സമ്മര്‍ദ്ധം ചെലുത്തിയതോടെയാണ് സ്ഥാനമൊഴിയാന്‍ ജട്ടോദിയ തീരുമാനിച്ചത്.
പ്രസിഡന്റിനൊപ്പം ഇടക്കാല സര്‍ക്കാര്‍ പ്രധാനമന്ത്രി നിക്കോളാസ് ടിങ്കായേയും രാജി വച്ചിട്ടുണ്ട്. രാജി വാര്‍ത്ത പുറത്ത് വന്നതോടെ തലസ്ഥാന നഗരമായ ബംഗുയില്‍ വിമതര്‍ ആഘോഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: