ജെറുസലേം: വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും കൂടുതല്‍ കുടിയേറ്റത്തിന് ഇസ്രായേല്‍ ലക്ഷ്യമിടുന്നു. ഇതോടെ പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ വഷളാകുന്നു.
രണ്ടിടങ്ങളിലും 1400 വീടുകള്‍ കൂടി പണിയാനുള്ള ഇസ്രായേല്‍ തീരുമാനം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്കു തിരിച്ചടിയാകുമെന്നാണ് സൂചന.
കടുത്ത എതിര്‍പ്പിനെ മറികടന്ന് കുടിയേറ്റം വ്യാപിപ്പിക്കാനാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കിഴക്കന്‍ ജറുസലേമില്‍ 1076 വീടുകളും വെസ്റ്റ് ബാങ്കില്‍ 801 വീടുകളും നിര്‍മ്മിക്കാനാണ് തീരുമാനം.
കുടിയേറ്റ നീക്കത്തെ പലസ്തീന് ശക്തമായി എതിര്‍ത്തു. ഇസ്രായേലിന്റെ നീക്കം സമാധാന ശ്രമങ്ങള്‍ക്കുമേലുള്ള അടിയാണെന്ന് പാലസ്തീന് മധ്യസ്ഥന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: