നിങ്ങളുടെ ഹൃദയാന്തര്‍ഭാഗത്തുള്ള അക്ഷരമായ ആ സാക്ഷിചൈതന്യം, ആ രാമകൃഷ്ണപരമഹംസര്‍ തന്നെ, നമ്മുടെ ജനതയുടെ നന്മയ്ക്കും നാടിന്റെ സുസ്ഥിതിക്കും മനുഷ്യവര്‍ഗത്തിന്റെ മേന്മയ്ക്കുംവേണ്ടി, നിങ്ങളുടെ ഹൃദയകവാടങ്ങളെ തുറക്കട്ടെ. നാം യത്നിച്ചാലും ഇല്ലെങ്കിലും ആവശ്യമുണ്ടാകേണ്ടുന്ന ആ വമ്പിച്ച മാറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആ ചൈതന്യം നിങ്ങളെ സത്യനിഷ്ഠരും കരുത്തരുമാക്കട്ടെ ! ഭഗവാന്റെ പ്രവൃത്തികള്‍ നിങ്ങളെയോ എന്നെയോപോലുള്ളവരെയോ നോക്കിയിരിക്കയില്ല. നൂറുമായിരവും വേലക്കാ രെ പൂഴിയില്നിന്നുപോലും ഉളവാക്കാന്‍ അവിടേക്ക് കഴിയും. ആ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കപ്പെടുന്നതു തന്നെ ഒരുത്കര്ഷവും പദവിയുമാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: