കൊച്ചി: കാക്കനാട് അയ്യപ്പഭക്തര്‍ക്ക് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധം ശക്തമായി. പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി തൃക്കാക്കര നഗരസഭാ പ്രദേശത്ത് ഇന്നലെ ഹര്‍ത്താലാചരിച്ചു. ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വിശ്വഹിന്ദുപരിഷത്ത് ജില്ലാ കമ്മറ്റി പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കലൂരില്‍ സായാഹ്നധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് എസ്.ജെ.ആര്.കുമാര്‍ അധ്യക്ഷത വഹിച്ചു. സ്വാമി പ്രശാന്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സ്വാമി ഈശ്വരാനന്ദ, വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്, വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന്, ബാലവികാസ് സെക്രട്ടറി ഹരിഹരകുമാര്‍, ജില്ലാ സെക്രട്ടറി എസ്.രാജേന്ദ്രന്, എ.ടി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: