കോട്ടയം: ബാലസംസ്കാരകേന്ദ്രത്തിന്റെ ആസ്ഥാന മന്ദിരം സ്വാമി ത്രൈലോക്യാനന്ദജി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം 12ന് രാവിലെ 10.40ന് ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ.കൃഷ്ണന് നിര്‍വ്വഹിക്കും.
സ്വാമിജിയുടെ ജന്മനാടായ വടവാതൂരില്‍ അദ്ദേഹത്തിന്റെ ഇളയ സഹോദരിയായ എം.എന്‍.തങ്കമ്മ സൗജന്യമായി നല്കിയ സ്ഥലത്താണ് സ്മാരക മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. വടവാതൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ സഹ സര്‍കാര്യവാഹ് കെ.സി.കണ്ണന് മുഖ്യപ്രഭാഷണം നടത്തും. വാഴൂര്‍ തീര്‍ത്ഥാപാദാശ്രമം കാര്യദര്‍ശി സ്വമി ഗരുഡധ്വജാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ബാലസംസ്കാരകേന്ദ്രം ചെയര്മാന് ആമേട വാസുദേവന്‍ നമ്പൂതിരി ത്രൈലോക്യാനന്ദയുടെ ചിത്രം അനാച്ഛാദനം ചെയ്യും. ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം സി.സി.ശെല്വന്, ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ ഡോ.ഇ.പി.കൃഷ്ണന് നമ്പൂതിരി, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എന്‍.ഗോപാലകൃഷ്ണന്, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ചെറുകോട്ട, പഞ്ചായത്തംഗം കെ.കെ.പത്മകുമാരി, ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് പി.ബാലചന്ദ്രന് പിള്ള, ഭാരതീയ വിചാരകേന്ദ്രം ജില്ലാ അദ്ധ്യക്ഷന്‍ പി.ആര്.ശശികുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്, തപസ്യ ജില്ലാ സെക്രട്ടറി പി.ജി.ഗോപാലകൃഷ്ണന്, എബിവിപി ജില്ലാ പ്രമുഖ് പി.ആര്.ഹരികൃഷ്ണന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ബാലഗോകുലം സംസ്ഥാന രക്ഷാധികാരി പ്രൊഫ.സി.എന്‍.പുരുഷോത്തമന് അദ്ധ്യക്ഷത വഹിക്കും. മേഖലാ അദ്ധ്യക്ഷന്‍ വി.എസ്.മധുസൂദനന് സ്വാഗതവും ജില്ലാ കാര്യദര്‍ശി പി.സി.ഗിരീഷ്കുമാര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: