ദമാസ്കസ്: സിറിയയില്‍ രാസായുധങ്ങള്‍ നീക്കം ചെയ്തു തുടങ്ങി .ലടാക്കിയ തുറമുഖത്ത് അടുപ്പിച്ച ഡാനിഷ് കപ്പലില്‍ ആദ്യ ബാച്ച് രാസായുധങ്ങള്‍ കയറ്റി അയച്ചു . സിറിയയില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യങ്ങളിലൊന്ന് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പ്രാവര്‍ത്തികമായിരിക്കുന്നു. ഒമ്പതു കണ്ടെയ്നറുകളിലായി ആദ്യ ബാച്ച് രാസായുധങ്ങള്‍ ഡാനിഷ് കപ്പലിലേക്ക് മാറ്റി.
യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ ഇവ ഇറ്റലിയിലെത്തും. തുടര്‍ന്ന് അമേരിക്കന്‍ നാവിക കപ്പലിന് കൈമാറുകയും അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വച്ച് നശിപ്പിക്കുകയും ചെയ്യും. റഷ്യയുടെയും ചൈനയുടെയും നോര്‍വെയുടെയും കപ്പലുകളാണ് കപ്പലിന് സുരക്ഷ ഉറപ്പാക്കുക .സിറിയയില്‍ 1300 ടണ്ണോളം രാസായുധങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ എത്ര ശതമാനമാണ് ഇത്തവണ മാറ്റിയതെന്ന് വ്യക്തമല്ല.
അമേരിക്കയും റഷ്യയും ചേര്‍ന്നുണ്ടാക്കിയ കരാര്‍ പ്രകാരമാണ് സിറിയയിലെ രാസായുധങ്ങള്‍ നശിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 31 ന് മുമ്പായി രാസായുധങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ മോശം കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും രാജ്യത്തെ അസ്ഥിരതയും കാരണമാണ് ഇതു വൈകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: