കാബൂള്‍: സ്ഫോടകവസ്തുക്കള്‍ അരയില്കെട്ടിവച്ചു മനുഷ്യബോംബാകാനെത്തിയ എട്ടു വയസുകാരിയെ അഫ്ഗാന് പോലീസ് അറസ്റ് ചെയ്തു. തെക്കന്‍ ഹെല്മാന്ഡ് പ്രവിശ്യയില്‍ ബോര്‍ഡര്‍ പോലീസിനെതിരെ ആക്രമണം നടത്താന്‍ വേണ്ടിയാണ് പെണ്കുട്ടിയെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പെണ്‍കുട്ടി, താലിബാന് കമാന്‍ഡറുടെ സഹോദരിയാണെന്നും സൂചനയുണ്ട്. ലോക്കല്‍ താലിബാന് കമാന്‍ഡറായ സഹോദരനാണ് തന്നെ ഇതിനയച്ചതെന്നു പെണ്‍കുട്ടി പറഞ്ഞു. സൂയിസൈഡ് ജാക്കറ്റ് ധരിച്ച പെണ്‍കുട്ടിയെ കണ്ടെത്തിയത് സെദിഖ് സിദിഖി എന്ന പോലീസുകാരനാണ്.
ഡിറ്റണേറ്റര്‍ പ്രവര്ത്തിപ്പിക്കുന്നതിനു മുമ്പ് തന്നെ പെണ്‍കുട്ടി പിടിയിലായി. 2011ല്‍ പതിനൊന്നുകാരിയായ പെണ്‍കുട്ടിയും മനുഷ്യബോംബായി എത്തിയിരുന്നു. അന്ന് ഡിറ്റണേറ്റര്‍ റിമോട്ട് കണ്ട്രോള് വഴി പൊട്ടിക്കുകയായിരുന്നു. പാവപ്പെട്ട പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചു കൊണ്ടുവന്നാണ് താലിബാന് ആക്രമണത്തിന് ഉപയോഗിക്കുന്നതെന്നു സൂചനയുണ്ട്.
പതിയിരുന്ന് ആക്രമിക്കാനും സൂയിസൈഡ് ബോംബാകാനുമൊക്കെ ഇവരെ ഉപയോഗിക്കുന്നു. ഓര്ഫനേജുകളില്നിന്നും മറ്റുംകുട്ടികളെ വ്യാപകമായി ഏറ്റെടുത്തു താലിബാന് പരിശീലനം നല്കുമ്പോഴും തങ്ങള്‍ കുട്ടികളെ ഉപയോഗിക്കുന്നില്ലെന്ന് ആവര്‍ത്തിക്കുന്നു. ഇവര്‍ക്കു തോക്കും സ്ഫോടകവസ്തുക്കളും ഉപയോഗിക്കാനും താലിബാന് പരിശീലനം നല്കുന്നു. ഇവരെ മനുഷ്യബോംബായി ഉപയോഗിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: