നോക്കൂ, കാലത്തിന്റെ പിന്‍പുറങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍, ധര്‍മം ധര്‍മങ്ങളുടെ ഗതിയറിഞ്ഞ് മഹാബലി ചക്രവര്‍ത്തി ലോകം ഭരിച്ച് ത്യാഗനിഷ്ഠമായ ജീവിതത്തിലൂടെ വളരെ ഉയര്‍ന്ന പദവിയില്‍ എത്തിച്ചേര്‍ന്നു. എന്നിട്ടെന്തേ? മഹാബലിക്കും വന്നല്ലോ അഹങ്കാരം. മഹാബലി ഒരിക്കല്‍ ഒരു മഹായാഗം നടത്തി. തന്റെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടി. മഹാബലിക്ക് വ്യക്തി അഹം ഉണ്ടായിരുന്നു. എല്ലാം തന്റെ സ്വാധീനത്തിന്റെ കീഴില്‍ വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഒരുവശത്ത് നോക്കുമ്പോള്‍ മഹാബലി വലിയ ജ്ഞാനിയും പുണ്യപുരുഷനുമാണ്. എന്നാല്‍ അഹങ്കാരത്തിന്റെ ദുര്‍ഭൂതത്തെ അതിജീവിക്കാന്‍ കഴിഞ്ഞില്ല.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: