ശബരിമല: നിലയ്ക്കല്‍, പള്ളിയറക്കാവ് ക്ഷേത്രങ്ങളെ ദേവസ്വം ബോര്‍ഡ് അവഗണിക്കുന്നു. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ പേരില്‍ ദേവസ്വം ബോര്‍ഡ് നിലയ്ക്കല്‍,പള്ളിയറക്കാവ് ദേവീക്ഷേത്രങ്ങളെ അവഗണിക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ മുന്‍സംസ്ഥാന പ്രസിഡന്റ് ആര്.ഷാജിശര്‍മ്മ.
പദ്ധതിയുടെ പേരില്‍ ദേവപ്രശ്നമോ ബോര്‍ഡിന്റെ ഉത്തരവോ തന്ത്രിയുടെ രേഖാമൂലമുള്ള ലെറ്ററോ ഇല്ലാതെ ഈ രണ്ട് ക്ഷേത്രങ്ങളും 2012 മാര്‍ച്ചില്‍ പൊളിച്ചുമാറ്റി ബാലാലയത്തിലാണ് ഇപ്പോള്‍ പൂജാധികര്‍മ്മങ്ങള്‍ ചെയ്തു വരുന്നത്. രണ്ടുവര്‍ഷമായി ഈ അവസ്ഥ തുടരുകയാണ്.ക്ഷേത്രാചരങ്ങളെ സംബന്ധിച്ച് ഇത് ഗുരുതരമായ വീഴ്ചയാണ്.
കൂടാതെ അറുപത് ലക്ഷം രൂപ മുതല്‍ മുടക്കി പത്ത് ലക്ഷത്തോളം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ചെക്ക്ഡാം നിര്‍മ്മിച്ചിട്ട് ഇപ്പോള്‍ ടോയ്ലെറ്റ് ബ്ലോക്കിലെ മലിനജലം വീണ് ഉപയോഗശൂന്യമായി കിടക്കുകയാണെന്നും ആക്ഷേപമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: