വാഷിങ്ടണ്‍: അമേരിക്കയില്‍ രണ്ടു ദശാബ്ദത്തിനിടയിലെ ഏറ്റവും രൂക്ഷമായ തണുപ്പ്. രൂക്ഷമായ തണുപ്പിലും ശീതക്കാറ്റിലും ജനജീവിതം സ്തംഭിച്ചു. 3,700ഓളം വിമാനങ്ങള്‍ റദ്ദാക്കി. റോഡ് ഗതാഗതവും സ്തംഭിച്ചിട്ടുണ്ട്.
7,300 ഓളം വിമാനസര്‍വീസുകള്‍ മണിക്കൂറുകള്‍ വൈകി. അമേരിക്കയുടെ വടക്കന്‍, മധ്യ മേഖലകളില്‍ താപനില 51 ഡിഗ്രി സെല്‍ഷ്യസിലേക്കു താണു. അതേസമയം അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി.
മിക്കയിടങ്ങളിലെയും സ്കൂളുകളും ഓഫീസുകളും അടച്ചിരിക്കുകയാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയട്ടുണ്ട്. കിഴക്കന്‍ അമേരിക്കയിലും കാനഡയിലും മഞ്ഞു വീഴ്ച ശക്തമാണ്.
60 സെന്റീമീറ്റര്‍ വരെ കട്ടിയുള്ള മഞ്ഞു കട്ടകളാണ് വീഴുന്നത്. 1994ലാണ് ഇതിനുമുമ്പ് അമേരിക്കയില്‍ അതിശൈത്യവും മഞ്ഞു വീഴ്ചയുമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: