ജിദ്ദ: സൗദി അറേബ്യയില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന 19 ഇന്ത്യക്കാരെ നാടുകടത്താന്‍ വിമാനത്താവളത്തിലേക്കെന്ന വ്യാജേന കൊണ്ടുപോയി വഴിയില്‍ ഇറക്കി വിട്ടതായി പരാതി. ഒരു മലയാളി ഉള്‍പ്പെടെ 19 ഇന്ത്യക്കാരെയാണു കഴിഞ്ഞ ദിവസം ജിദ്ദയിലെ ശുമൈസി നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെ പെരുവഴിയില്‍ ഉപേക്ഷിച്ചത്. രണ്ടു മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ പെരുവഴിയിലായത്. മലപ്പുറം കുറ്റിപ്പുറം സ്വദേശി ചക്കിട്ടപറമ്പില്‍ ഉബൈദ് ജിദ്ദയിലെ കോണ്‍സുലേറ്റില്‍ നടത്തിയ ഓപ്പണ്‍ ഹൗസില്‍ ഇതു സംബന്ധിച്ചു പരാതി നല്കി.
മക്കയിലെ ഷൗക്കയില്‍ ഡ്രൈവറുടെ വിസയില്‍ ഒരു വര്‍ഷം മുമ്പാണ് ഉബൈദ് എത്തിയത്. ഒന്‍പതു മാസത്തോളം ജോലി ചെയ്തെങ്കിലും വാഗ്ദാനം ചെയ്തിരുന്ന ശമ്പളം ലഭിച്ചില്ല. ജോലിയില്‍ തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ച ഇദ്ദേഹത്തോടു തൊഴിലുടമ നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നുവത്രേ. പിന്നീട് കള്ളക്കേസില്‍ കുടുക്കിയെന്നും ഉബൈദ് ആരോപിച്ചു.
ഇപ്പോള്‍ ജിദ്ദ ശറഫിയയിലെ കന്ധറ പാലത്തിനടിയില്‍ കഴിയുന്ന ഉബൈദ് ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: