ബീജിംഗ്: ചൈനയിലെ മുസ്ലീം പള്ളിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് പതിന്നാലു പേര് മരിച്ചു. പത്തോളം പേര്‍ക്ക് പരുക്കേറ്റു. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ സിജിയിലാണ് സംഭവം.
പള്ളിയിലെ ആണ്ടു നേര്‍ച്ചയുമായി ബന്ധപ്പെട്ടു നടന്ന അന്നദാനത്തിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്.
അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: