മൂവാറ്റുപുഴ: വിശ്വപ്രസിദ്ധമായ ആലങ്ങാട്ടു പേട്ടകെട്ടിനായി ആലങ്ങാട്ടു സംഘം പുറപ്പെട്ടു. ജനുവരി 2ന് യോഗം ആസ്ഥാനത്തു നിന്നും പുറപ്പെട്ട് പെരുമ്പാവൂര്‍ ശാസ്താക്ഷേത്രത്തില്‍ 3ന് വിളക്ക് പൂജ നടത്തിയ സംഘം 4ന് കീഴില്ലം മഹാദേവക്ഷേത്രത്തിലും വിളക്കു പൂജ നടത്തി. ഇന്നലെ മൂവാറ്റുപുഴ പുഴക്കരക്കാവ് ദേവീ ക്ഷേത്രത്തിലെത്തിയ സംഘത്തെ മേല്‍ശാന്തി നാരായണന് നമ്പൂതിരി, ക്ഷേത്ര ഭാരവാഹികളായ വിജയന് നായര്‍, നാരായണന് നായര്‍ തുടങ്ങിയ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ വാദ്യമേളങ്ങലോടെ സ്വീകരിച്ചു. യോഗം പെരിയോന്‍ അമ്പാടത്ത് വിജയകുമാര്‍ പ്രതിനിധികളായ എം.എന്‍. രാജപ്പന് നായര്‍, പുറയാറ്റി കളരിയില്‍ രാജേഷ് പാറക്കടവ്, വിനോദ് കുമാര്‍, കൃഷ്ണകുമാര്‍, കോമരങ്ങള്‍: ടി.കെ. ദേവദാസ് കുറ്റിപ്പുഴ, അജയന് എന്നിവരാണ് സംഘത്തിലുള്ളത്. ആലങ്ങാട്ടു സെഘം പുഴക്കരക്കാവ് ക്ഷേത്രത്തില്‍ വൈകീട്ട് പാനക പൂജയും തുടര്‍ന്ന് അന്നദാനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: