പത്തനംതിട്ട: ശബരിമലയിലേക്കാവശ്യമായ വെള്ളം എത്തിക്കുന്ന കുന്നാര്‍ഡാം ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍ സന്ദര്‍ശിച്ചു.
മകരവിളക്കു മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ഡാമിന്റെ ജലനിരപ്പ് പരിശോധിക്കുന്നതിനായിരുന്നു സന്ദര്‍ശനം. ശബരിമലയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ പെരിയാര്‍ കടുവാ സങ്കേതത്തിനകത്താണ് ഡാം സ്ഥിതിചെയ്യുന്നത്. ചോലകളിലൂടെ ഒഴുകിയെത്തുന്ന ജലം ഡാമില്‍ ശേഖരിച്ച് യന്ത്രത്തിന്റെ സഹായമില്ലാതെ പൈപ്പ് വഴിയാണ് സന്നിധാനത്തെത്തിക്കുന്നത്. ഡാമിന് 60 വര്‍ഷത്തോളം പഴക്കമുണ്ട്. കുന്നാര്‍ ചെക്ക് ഡാമും കമ്മീഷണര്‍ സന്ദര്‍ശിച്ചു. കുന്നാര്ഡാമിനും ചെക്ക്ഡാമിനും ശബരിമല സീസണില്‍ സുരക്ഷയൊരുക്കി ഡാം പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന പോലീസുകാരെയും സന്ദര്‍ശിച്ച് സൗകര്യങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് സി.ഐ പി.ചന്ദ്രബാബു, സേനാംഗങ്ങളായ രജി, കെ. ഗോപി, സെന്തില്‍, നീലകണ്ഠസ്വാമി, പോലീസ് ലെയ്സണ്‍ ഓഫീസര്‍ കെ. രാജേന്ദ്രബാബു, എന്‍.ഡി.ആര്.എഫ് സേനാംഗങ്ങളായ സച്ചിന്‍കുമാര്‍, കാശിവിശ്വനാഥ്, ദേവസ്വം ബോര്‍ഡ് ജീവനക്കാരായ മുരളീധരന് നായര്‍, പ്രകാശ്, പി.കെ. പ്രസന്നന് നായര്‍, വി.സതികുമാര്‍, പ്രവീണ്‍കുമാര്‍, റജി, പുഷ്പന് തുടങ്ങിയവര്‍ കമ്മീഷണറെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: