എറണാകുളം: പങ്കാളിത്ത പെന്ഷന് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആശങ്കകള്‍ പൂര്‍ണമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കില്‍ അതു പരിഹരിക്കുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ താല്പര്യങ്ങള് സംരക്ഷിച്ചു മാത്രമേ മുന്നോട്ടു പോവുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ഇഎഫ്എല്‍ നിയമം റദ്ദാക്കണമെന്ന ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: