ഇസ്ലാമബാദ്: ഇന്ത്യയുമായി കാശ്മീര്‍, സിയാചിന്‍ ഉള്‍പ്പടെയുളള വിഷയങ്ങളില്‍ ഗൗരവതരമായ ചര്‍ച്ച ഇനി ഇന്ത്യയിലെ തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ ഉണ്ടാകുകയുള്ളു എന്നും ഇന്ത്യയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുമെന്നും പാകിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്.
റേഡിയോ അഭിമുഖത്തിലാണ് അസീസ് ഈ കാര്യം വ്യക്തമാക്കിയത്. കാശ്മീര്‍ വിഷയം പരിഹരിക്കേണ്ടത് രണ്ടു രാജ്യങ്ങളെയും സംബന്ധിച്ച് നിര്‍ണായകമാണെന്നും പ്രശ്നപരിഹാര ചര്‍ച്ചയ്ക്കായി മുന്‍ വിദേശകാര്യ സെക്രട്ടറി ഷെഹരിയാര്‍ ഖാനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു .
ഇന്ത്യ പാക് പ്രശ്ന പരിഹാരത്തിന് കഠിന പ്രയത്നം നടത്തുന്നുണ്ട് .തര്‍ക്ക വിഷയങ്ങളില്‍ സമ്പൂര്‍ണ പരിഹാരചര്‍ച്ചകള്‍ നടക്കാത്തത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നീണ്ടു പോകുന്നതു കൊണ്ടാണ് .
വരും ആഴ്ചകളില്‍ പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ ഇന്ത്യയ്ക്കു താല്പര്യമുണ്ടെങ്കില് സ്വാഗതം ചെയ്യുന്നതായി പറഞ്ഞ സര്‍താജ് അസീസ് പ്രധാനമന്ത്രി മന്മോഹന് സിംഗിനെ നവാസ് ഷെരീഫ് പാകിസ്ഥാനിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: