പയ്യന്നൂര്‍: പയ്യന്നൂരില്‍ വീണ്ടും മാര്‍ക്സിസ്റ്റ് തേര്‍വാഴ്ച. വെട്ടേറ്റ ബിഎംഎസ് പ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍. ഇന്നലെ വൈകുന്നേരം 5 മണിയോടെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് ഒരു സംഘം സിപിഎം ക്രിമിനലുകള്‍ ബിഎംഎസ് പ്രവര്‍ത്തകനായ കാങ്കോല്‍ വടശ്ശേരി മണലില്‍ എ.വി.നിജേഷിനെ(28) വടിവാള്‍, കത്തി, ഇരുമ്പു വടി തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ച് വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ തലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ നിജേഷിനെ പയ്യന്നൂര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മംഗലാപുരത്ത് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഗുരുതരാവസ്ഥ തുടരുകയാണ്.
കാങ്കോല്‍ വടശ്ശേരി മണലിലെ രാഘവന്റെ മകനായ നിജേഷ് പയ്യന്നൂരിലെ ചുമട്ടുതൊഴിലാളിയും ബിഎംഎസിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഒരു മാസത്തിനു മുമ്പ് കാങ്കോല്‍ കുണ്ടയം കൊവ്വലില്‍ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തില്‍ വെച്ച് നിജേഷിന്റെ പേരെടുത്ത് പറഞ്ഞു സിപിഎം വധഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന വധശ്രമമെന്നാണ് സൂചന. കുണ്ടയം കൊവ്വല്‍, കാങ്കോല്‍ മേഖലയില്‍ നിന്നും കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ സംഘടനകളില്ച്ചേര്ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരുന്നു. നിജേഷിന്റെയും മറ്റും പ്രവര്‍ത്തനഫലമായാണ് ഈ മാറ്റമെന്ന സൂചനയെ തുടര്‍ന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ ആസൂത്രിത ഗൂഡാലോചനുടെ ഭാഗമായി നടന്ന വധശ്രമമെന്ന് വ്യക്തമാണ്. കഴിഞ്ഞ ഡിസംബര്‍ 1 ന് കണ്ണൂരില്‍ നടന്ന യുവമോര്‍ച്ചയുടെ ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന്‍ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ആര്‍എസ്എസ് പയ്യന്നൂര്‍ ശാഖാ കാര്യവാഹ് സി.എം.വിനോദ് കുമാറിനെ സിപിഎം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പ്രസ്തുത സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പോലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. അതിനിടയിലാണ് പയ്യന്നൂരിനെ ഭയാശങ്കയിലാക്കി വീണ്ടും മാര്‍ക്സിസ്റ്റ് അക്രമി സംഘം അഴിഞ്ഞാടിയത്. ബിഎംഎസ് പ്രവര്ത്തകന് നിജേഷിനെ യാതൊരു പ്രകോപനവുമില്ലാതെ വധിക്കാന്‍ ശ്രമിച്ച സിപിഎം ക്രിമിനലുകളുടെ നടപടിയില്‍ ബിഎംഎസ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ശക്തിയായി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: