പാലാ: പിറന്നാള്‍ ദിനത്തില്‍ ഇരട്ട വിജയം നേടിയ സന്തോഷത്തിലാണ് ജയകൃഷ്ണന്. സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ കലോത്സവത്തില്‍ വയലിനില്‍ ഒന്നാമതെത്തിയ ജയകൃഷ്ണന് ഇന്നലെ 15 ാം പിറന്നാള്‍ ദിനം കൂടിയായിരുന്നു. കലോത്സവത്തില്‍ ചാമ്പ്യന്മാരായ വട്ടംകുളം ടെക്നിക്കല്‍ ഹയര്‍ സെക്കന്‍്ററി സ്കൂളിലെ പത്താം ക്ഌസ് വിദ്യാര്‍ത്ഥിയായ ജയകൃഷ്ണന് വിജയത്തിന്‍െ്റ ഇരട്ടിമധുരം മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആഘോഷിച്ചു. ടെക്നിക്കല്‍ സ്കൂള്‍ കലോത്സവത്തില്‍ വയലിനില്‍ മൂന്നാം തവണയാണ് ജയകൃഷ്ണന് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. എടപ്പാള്‍ ഒതളൂര്‍ രാധേയത്തില്‍ മോഹന്‍കുമാര്‍ – ശ്രീലത ദമ്പതികളുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: