ബെയ്റൂട്ട്: അല്‍ ഖ്വയ്ദ നേതാവ് മജീദ് അല്‍ മജീദ് കിഡ്നി രോഗത്തെത്തുടര്‍ന്ന് മരിച്ചു. സൗദി ഭരണകൂടം അന്വേഷിക്കുന്ന ഏറ്റവും വലിയ തീവ്രവാദി നേതാവായ മജീദ് അല്‍ മജീദ് ലെബനനില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് പട്ടാളത്തിന്റെ കസ്റ്റഡിയിലായിരുന്ന മജീദ് രോഗത്തെത്തുടര്‍ന്ന് മരണമടഞ്ഞ വാര്‍ത്ത പട്ടാളമേധാവിയാണ് പുറത്തുവിട്ടത്. കിഡ്നിയുടെ പ്രവര്‍ത്തനം തകര്‍ന്നതിനെത്തുടര്‍ന്ന് കോമ അവസ്ഥയിലായ മജീദ് ബെയ്റൂട്ടിലെ മിലിട്ടറി ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.
സൗദിയിലെ തീവ്രവാദ ഗ്രൂപ്പായ അബ്ദുള്ള അസം ബ്രിഗേഡ്സിെന്റ നേതാവാണ്. ബെയ്റൂട്ടിലുള്ള ഇറാന് എംബസിക്ക് സമീപം തങ്ങളാണ് ആക്രമണം നടത്തിയതെന്ന് അബ്ദുള്ള അസം ബ്രിഗേഡ്സ് അവകാശപ്പെട്ടിരുന്നു. 23 പേര് കൊല്ലപ്പെട്ട ഈ സ്ഫോടനത്തിനുശേഷം മജീദ് അല്‍ മജീദിക്കുവേണ്ടി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. മജീദ് പട്ടാളക്കാരുടെ പിടിയിലായതായി കഴിഞ്ഞ ദിവസം പ്രതിരോധ വകുപ്പ് മന്ത്രി ഫയേസ് ഖാന് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: