പ്യോങ്ങ്യാങ്ങ്: രാഷ്ട്രത്തലവനായ കിം ജോങ്ങ് ഉന്‍ തന്റെ സ്വന്തം അമ്മാവനെ പട്ടിണിക്കിട്ട വേട്ടപ്പട്ടികള്‍ക്ക് മുന്നില്‍ എറിഞ്ഞ് കൊടുത്ത് വധശിക്ഷനടപ്പിലാക്കിയെന്ന്.
ഉത്തര കൊറിയയില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കിം ജോങ്ങ് ഉന്‍ അമ്മാവന് ജാങ്ങ് സോങ്ങ് തേയ്ക്കിനെ വധിച്ച വാര്‍ത്ത നേരത്തേ പുറത്ത് വന്നിരുന്നു. എന്നാല്‍ എങ്ങനെയാണ് ആ വധശിക്ഷ നടപ്പാക്കിയത് എന്നത് ചൈനയിലെ ഒരു പത്രമാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ദിവസങ്ങളായി പട്ടിണിക്കിട്ട 120 ഓളം വേട്ട നായ്ക്കളുടെ കൂട്ടിലേക്ക് ജാങ്ങ് സോങ്ങ് തേയ്ക്കിനെ നഗ്നനാക്കി ഓടിച്ചുവിടുകയായിരുന്നുവത്രെ.
തേയ്ക്കിനെ കൂടാതെ അദ്ദേഹത്തിന്റെ വിശ്വസ്തരായ അഞ്ച് പേരെക്കൂടി ക്രൂരമായ വധശിക്ഷക്ക് വിധേയമാക്കി. ഒരു മണിക്കൂര്‍ കൊണ്ട് വേട്ടനായ്ക്കളിലൂടെ നടത്തിയ വധശിക്ഷ പൂര്‍ത്തിയാക്കിയത്രെ. കിം ജോങ്ങ് ഉന്നിന്റെ അമ്മാവനായ തേക്ക് ഉത്തരകൊറിയന്‍ പൗരന് ആയിരുന്നില്ല. ഉന്നതനായ സൈനിക ഉദ്യോഗസ്ഥനായിരുന്നു. ഉന്‍ നേതൃത്വം നല്കുന്ന പാര്‍ട്ടിയിലെ രണ്ടാമനും തേയ്ക്ക് തന്നെയായിരുന്നു. എന്നാല്‍ ഒരു ദയയും കിം ജോങ്ങ് ഉന്‍ തന്റെ അമ്മാവന് നല്‍കിയില്ല. അട്ടിമറി ശ്രമം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് തേയ്ക്കിന് മേല്‍ ആരോപിക്കപ്പെട്ടിരുന്നത്. മറ്റൊരാളും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യപ്പെടരുത് എന്ന താക്കീത് കൂടിയാണ് ഈ വധശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: