ഇസ്ലാമബാദ്: പാര്‍ലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങുന്ന പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) ചെയര്മാന് ബിലാവല്‍ ഭുട്ടോ ട്വിറ്ററിലൂടെ രാഷ്ട്രീയ കൊടുങ്കാറ്റുയര്‍ത്തുന്നു. രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടുന്ന മുന്‍ പ്രസിഡനൃ പര്‍വേസ് മുഷറഫ് നെഞ്ചുവേദനയടക്കം ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാകാതിരുന്നതിനെ ട്വിറ്ററിലൂടെ വിമര്‍ശിച്ച ബിലാവല്‍, പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ തനിക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് എതിരാളികള്‍ക്ക് മുന്നറിയിപ്പു നല്കി.
മുഷറഫിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിന് സ്വതന്ത്ര മെഡിക്കല്‍ സംഘത്തെ നിയമിക്കണമെന്നാണ് ബിലാവല്‍ ആവശ്യപ്പെട്ടത്. രോഗം രാജ്യദ്രോഹക്കുറ്റത്തില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമല്ലെന്ന് പറഞ്ഞ ബിലാവല്‍ ഈ പേടിത്തൊണ്ടനാണ് നമ്മുടെ രാജ്യത്തിന്റെ അഭിമാനവും ധൈര്യവും ഉയര്‍ത്തിക്കാട്ടുന്ന സൈനിക യൂനിഫോം ധരിച്ചതെന്ന് വിശ്വസിക്കാനാവില്ലെന്നും പരിഹസിച്ചു. എന്നാല്‍, താങ്കളുടെ പിതാവ് ദുബൈയിലേക്ക് വിമാനമാര്‍ഗം കടന്നുകളഞ്ഞത് മറക്കരുതെന്നായിരുന്നു ബിലാവലിെന്റ വിമര്‍ശത്തിന് മുഷറഫിന്റെ അഭിഭാഷകെന്റ മറുപടി.
ബിലാവലിനു പിന്നാലെ 2018ലെ തെരഞ്ഞെടുപ്പോടെ മുഖ്യധാര രാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങുന്ന സഹോദരിമാരായ ആസിഫയും ബക്താവാറും തങ്ങളുടെ കാഴ്ചപ്പാടുകളും അഭിപ്രായ പ്രകടനങ്ങളുമായി ട്വിറ്ററില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അവസാന വിചാരണക്കായി മുഷറഫ് എളുപ്പത്തില്‍ സുഖം പ്രാപിക്കട്ടെയെന്നായിരുന്നു ആസിഫയുടെ ട്വിറ്റര്‍ സന്ദേശങ്ങളിലൊന്ന്. അതേസമയം, എതിരാളികളെ വിമര്‍ശിച്ചുകൊണ്ടുള്ള ബിലാവലിന്റെ നിലപാടുകള്‍ക്കെതിരെ മുത്തഹിദ ഖൗമി മൂവ്മെനൃ നേതാവ് അന്‍വര്‍ അടക്കമുള്ളവര്‍ രംഗത്തത്ത്യിട്ടുണ്ട്. ദുബൈയിലെ പ്രവാസ ജീവിതത്തിനുശേഷം കഴിഞ്ഞമാസമാണ് ബിലാവല്‍ പാകിസ്താനില്‍ തിരിച്ചത്ത്യത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: