കൊട്ടാരക്കര: കഥകളിയുടെ ജനയിതാവായ കൊട്ടാരക്കര തമ്പുരാന്റെ പേരില്‍ കൊട്ടാരക്കര തമ്പുരാന് സ്മാരക കഥകളി കലാമണ്ഡലം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കഥകളി പുരസ്കാരത്തിന് മാത്തൂര്‍ ഗോവിന്ദന്‍കുട്ടി അര്‍ഹനായി. കഴിഞ്ഞ 45 വര്‍ഷമായി കഥകളി രംഗത്ത് അദ്ദേഹം നല്കി സംഭാവനകളും പ്രത്യേകിച്ച് സ്ത്രീവേഷത്തിലുള്ള അഭിനയ മികവിനാണ് അവാര്‍ഡിന് പരിഗണിക്കാന്‍ പ്രധാന കാരണമെന്ന് കഥകളി നടി കൊട്ടാരക്കര ഗംഗ പറഞ്ഞു. കോട്ടയം കുടമാളൂര്‍ സ്വദേശിയായ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിക്ക് കേന്ദ്ര-കേരള സംഗീതനാടക അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ 20ഓളം അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്.
പുരുഷവേഷത്തില്‍ തിളങ്ങാറുണ്ടെങ്കിലും ഉര്‍വശി, ദമയന്തി, സീത, പാഞ്ചാലി തുടങ്ങിയ സ്ത്രീവേഷങ്ങളോടാണ് കൂടുതല്‍ കമ്പം. ഫെബ്രുവരി രണ്ടിന് കൊട്ടാരക്കര മഹാഗണപതിക്ഷേത്ര സന്നിധിയില്‍ വച്ച് പുരസ്കാരം നല്‍കുമെന്ന് ഭാരവാഹികളായ അഡ്വ. സതീഷ് ചന്ദ്രന്, പ്രാവീണ്യം ഹരികുമാര്‍, കെ. മോഹനന്‍പിള്ള എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: