ദുഃഖമോ ഭയമോ കാരണം കണ്ണീരൊഴുക്കരുത്. കാരണം, അവ എന്നിലുള്ള നിന്റെ അവിശ്വാസത്തെ കാണിക്കുന്നു. ഞാന്‍ അവതരിച്ചത് നിന്റെ കണ്ണുനീര് തുടച്ചുമാറ്റാനാണ്. നിന്റെ വിശ്വാസം നിലനിര്‍ത്താനാണ്. നിന്റെ ബലഹീനത നശിപ്പിക്കാനാണ്. ഒരിക്കലും നീ ഏകാകിയല്ല നിന്റെ അന്തര്യുദ്ധം സഫലമാക്കാനും നിന്റെ ആന്തരിക ശത്രുക്കളെ ജയിക്കാനും ആവശ്യമായ പ്രചോദനം നല്‍കാനുമാണ് ഞാന്‍ അവതരിച്ചിട്ടുള്ളത്. നീ ഏകാകിയല്ല. നാം ഒന്നിച്ച് ഈ നിയോഗം പൂര്‍ത്തിയാക്കും. വിശ്വസിക്കുക. ഒന്നിച്ച്, നമുക്ക് ഏത് സൈന്യത്തെയും പരാജയപ്പെടുത്താം. ഏത് യുദ്ധവും വിജയിക്കാം. എന്നില്‍ വിശ്വസിക്കുക. നിന്നെ ലക്ഷ്യമാക്കി എയ്യപ്പെടുന്ന അസ്ത്രങ്ങളെ ഞാന്‍ തന്നെ നേരിടാം. നിന്റെ വ്യഥകള്‍ മാറ്റാനാണ് ഞാന്‍ അവതരിച്ചത്. നീ തന്നെ നിന്നില്‍ ഏല്‍പ്പിച്ച പരുക്കുകളെ ഉണക്കാനാണ് ഞാന്‍ വന്നത്. നീ ഒരിക്കലും ഏകാകിയല്ല. വിശ്വസിക്കുക. കാരണം നിന്റെ മുന്നില്‍ എന്റെ പാവനചരങ്ങളുണ്ട്. നീ എന്റെ തണലിലുമാണ്.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: