ആലുവ: ഉല്‍പ്പന്നങ്ങളില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ആലുവയിലെ ഒരു ഫാമിലി മാര്‍ട്ടിനെതിരെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നു. ഇതേത്തുടര്‍ന്ന് ആലുവയിലെ മറ്റു ചില സൂപ്പര്‍മാര്‍ക്കറ്റുകളുടെ വിപണനത്തേയും ഇത് ബാധിക്കുമെന്നായതോടെ ഇത്തരത്തില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്ന യൂണിറ്റുകള്‍ അടച്ചുപൂട്ടിക്കുന്നതിനെ അനുകൂലിക്കുമെന്ന് ബേക്ക് ഭാരവാഹികള്‍ ഉള്‍പ്പെടെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെ നോട്ടീസുകളിറക്കി നിശ്ചിത വിലയ്ക്കുളള സാധനങ്ങള്‍ വാങ്ങുമ്പോള്‍ മറ്റു ചില സാധനങ്ങള്‍ സൗജന്യമായി നല്കുന്ന ഇത്തരം ചില മൂലയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുഴുവന്‍ തട്ടിപ്പാണ് നടത്തുന്നത്. മൃഗക്കൊഴുപ്പ് ചേര്‍ത്താല്‍ സാധനങ്ങള്‍ മാസങ്ങളോളം കേടുകൂടാതെയിരിക്കും.
എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെയേറെ ദോഷം ചെയ്യും. പലപ്പോഴും ഇത്തരത്തില്‍ പഴകിയ കേക്കുകളും മറ്റുമാണ് സാധനങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യമായി നല്‍കുന്നത്. അതുപോലെ വ്യാജ വെളിച്ചെണ്ണയും ഇത്തരത്തില്‍ സൗജന്യമായി നല്‍കുന്നുണ്ട്.
ഡയറി ഉല്‍പ്പന്നങ്ങളായ ബട്ടര്‍, ചീസ് എന്നിവയില്‍ ചെറിയ തോതില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കാറുണ്ടെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. പലപ്പോഴും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത്തരം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തുവാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല കൊഴുപ്പ് ചേര്‍ത്ത സാധനങ്ങള്‍ മറ്റു സാധനങ്ങള്‍ക്കൊപ്പം ഇടകലര്‍ത്തി മാത്രമാണ് പലപ്പോഴും വില്‍പ്പന നടത്തുകയും ചെയ്യുന്നത്. ചില സാധനങ്ങള്‍ക്ക് വിലക്കുറവ് രേഖപ്പെടുത്തുകയും മറ്റു പല സാധനങ്ങള്‍ക്കും വില കൂട്ടി വില്‍ക്കുകയുമാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: