ന്യൂദല്‍ഹി: പാചക വാതക വില നിര്‍ണയത്തില്‍ എണ്ണക്കമ്പനികളുടെ താല്പര്യത്തേക്കാള് ജനങ്ങളുടെ താല്പര്യമാണ് സര്‍ക്കാര്‍ പരിഗണിക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം സുധീരന്.
ഇന്ധന വില നിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു നല്‍കിയത് തെറ്റായിപ്പോയെന്നും ഈ നടപടി റദ്ദാക്കി വില നിര്‍ണയാവകാശം കേന്ദ്ര സര്‍ക്കാര്‍ തിരികെ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണക്കമ്പനികള്‍ മുന്നോട്ടു വയ്ക്കുന്ന ലാഭ നഷ്ടക്കണക്കുകള്‍ വിശ്വാസയോഗ്യമല്ലെന്നും ഇതിനെ കുറിച്ച് സിഎജി ഓഡിറ്റിങ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുപിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നീക്കം നടക്കുന്നതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: