കൊച്ചി: അക്കാദമിക്- ഭരണരംഗത്ത് കാതലായ മാറ്റങ്ങള്‍ സംഭാവന ചെയ്ത കൊച്ചി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാമചന്ദ്രന് തെക്കേടത്ത് നാലു വര്‍ഷത്തെ സേവനത്തിനുശേഷം വെള്ളിയാഴ്ച സര്‍വീസില്‍ നിന്നു വിരമിക്കുന്നു. കൊച്ചി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പദവിയിലെത്തുന്ന ആദ്യ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഇദ്ദേഹം 2010 ജനുവരിനാലിനാണ് കുസാറ്റിന്റെ 12-ാമത്തെ വൈസ് ചാന്‍സലറായി ചുമതലയേറ്റത്.
വിദ്യാര്‍ത്ഥികളുമായി നല്ല ബന്ധം സൂക്ഷിക്കുന്നതില്‍ ശ്രദ്ധിച്ച ഡോ.തെക്കേടത്തിന്റെ ഭരണകാലത്ത് കായിക-യുവജനക്ഷേമ പരിപാടികള്‍ക്ക് വന്‍ പ്രാധാന്യമാണ് ലഭിച്ചത്. യുവ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനത്ത് ആരംഭിച്ച സ്റ്റാര്‍ട്ട്-അപ് വില്ലേജിനു അണിയറയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം യുവസംരഭക്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുസാറ്റില്‍ ഗ്രേസ് മാര്‍ക്ക് നല്‍കാനും തീരുമാനമെടുപ്പിച്ചു. കായിക-യുവജനമേളകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ ഇരുഡൈറ്റ് എഡ്യുക്കേഷണല്‍ ഹബ് തുടങ്ങിയ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കിയ ഡോ.രാമചന്ദ്രന് തെക്കേടത്ത് കേന്ദ്ര പ്ലാസ്റ്റിക് ഗവേഷണ കേന്ദ്രമായ സിപെറ്റ് തുടങ്ങിയ ദേശീയ സ്ഥാപനങ്ങളുമായി കുസാറ്റിനു അക്കാദമിക് സഹകരണം ഉറപ്പാക്കുകയും ചെയ്തു. ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്, കഥകളി ആചാര്യന് കലാമണ്ഡലം രാമന്‍കുട്ടി നായര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന് എന്നിവര്‍ക്ക് ഡോക്ടറേറ്റ് നല്കി ആദരിച്ചതും കാല് നൂറ്റാണ്ടായി നിര്‍മ്മാണം മുടങ്ങിക്കിടന്ന സയന്‍സ് സെമിനാര്‍ കോംപ്ലക്സ് പൂര്‍ത്തിയാക്കിയതും. സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് ബ്ലോക്ക്, മറൈന്‍ കേഡറ്റ്സ് ഹേസ്റ്റല്‍, കുസാറ്റ് ഓഡിറ്റോറിയം എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും, ലൈബ്രറിയുടെ പുതിയ ബ്ലോക്ക് നിര്‍മ്മാണം ആരംഭിച്ചതും ഡോ.രാമചന്ദ്രന് തെക്കേടത്തിന്റെ കാലത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: