മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. മറ്റു രണ്ടു പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മെല്‍ബണ്‍ പോലീസുമായും ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ സഹോദരനുമായി മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആക്രമത്തെ തുടര്‍ന്ന് മെല്‍ബണിലെ ആശുപത്രിയില്‍ കഴിയുന്ന 20കാരനായ മന്രിയാജ്വിന്ദര് സിംഗ് കോമയില്‍ തുടരുകയാണ്. മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മെല്‍ബണിലെ ബിരാരുംഗ് പാര്‍ക്കിലെ പ്രിന്‍സസ് ബ്രിഡ്ജില്‍ വെച്ചായിരുന്നു സിംഗ് ആക്രമിക്കപ്പെട്ടത്. ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള ഒമ്പത് പേരുടെ സംഘമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെയും സുഹൃത്തുക്കളെയും ആക്രമിച്ചത്.
ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. മെല്‍ബണ്‍ സര്‍വകലാശാലയിലെ കൊമേഴ്സ് വിദ്യാര്‍ത്ഥിയാണ് സിംഗ്. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വീഡിയോ ആണ് കുറ്റവാളികളെ കണ്ടെത്താന്‍ സഹായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: