കോട്ടയം: 137-ാമത് മന്നം ജയന്തി ആഘോഷവും എന്‍എസ്എസ് ശതവാര്ഷികാചരണ ഉദ്ഘാടനവും ജനുവരി 1, 2 തീയതികളില്‍ ചങ്ങനാശേരി പെരുന്ന മന്നം നഗറില്‍ നടക്കും. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് രാവിലെ 8ന് മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന നടക്കും. രാവിലെ 10.15ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ സ്വാഗതവും വിശദീകരണവും നടത്തും. കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥപിള്ള നന്ദി പറയും. വൈകിട്ട് 3ന് സംഗീതസദസ്സ്. 6ന് ഗാനമേള, രാത്രി 9ന് കഥകളി ഇവയാണ് പ്രധാന പരിപാടികള്‍.
മന്നം ജയന്തി രണ്ടാംദിവസമായ ജനുവരി 2ന് രാവിലെ 11ന് മന്നംജയന്തി സമ്മേളനം ആരംഭിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എന്‍എസ്എസ് ശതവാര്ഷികാചരണ ഉദ്ഘാടനം ഇന്‍ഡ്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്ഗനൈസേഷന് ചെയര്മാന് ഡോ.കെ.രാധാകൃഷ്ണന് നിര്‍വ്വഹിക്കും. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനകമ്മീഷന് മെമ്പര്‍ ഡോ.സിറിയക് തോമസ്, കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ വൈസ് ചെയര്മാന് റ്റി.പി. ശ്രീനിവാസന് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ സ്വാഗതവും ട്രഷറര്‍ ഡോ.എം.ശശികുമാര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: