ആലുവ: ഫാന്‍സ് അസോസിയേഷന് മറയാക്കിയും പല സിനിമാ താരങ്ങളും കള്ളപ്പണം വെളുപ്പിക്കുന്നു. അടുത്തിടെ ആലുവായിലെ ഒരു നടന്റെ വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത തെളിവുകള്‍ ഇത്തരം സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
ഫാന്‍സ് അസോസിയേഷന്റെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള രേഖകള്‍ പലതും വിശ്വസിക്കാന്‍ സെന്‍ട്രല്‍ എക്സൈസ് തയ്യാറായിട്ടില്ല. അതുപോലെ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള വിലപിടിപ്പുള്ള പല സാധനങ്ങളും ആരാധകര്‍ നല്‍കിയതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചില നടന്മാര് വീട്ടുവേലക്കാരുടെ പേരില്‍ അക്കൗണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ അക്കൗണ്ടിലേക്കുള്ള പണത്തിന്റെ വരവും അക്കൗണ്ടില്‍നിന്നുള്ള പിന്‍വലിക്കലും സംബന്ധിച്ചുള്ള പല വിവരങ്ങളും നിക്ഷേപകര്‍ക്കറിയില്ല. അതുപോലെ സംഭാവനയായി കോടിക്കണക്കിന് രൂപ നല്‍കിയതായി കണക്കുകളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് നല്‍കിയിട്ടുള്ള രേഖകളൊന്നും ശരിയല്ല.
ഇരുചെവിയറിയാതെ ദാനം നല്‍കിയതാണെന്നാണ് നടന്റെ ഭാഷ്യം. നിരവധി ബാങ്കുകളില്‍ നടന്മാര്ക്ക് ഇത്തരത്തില്‍ അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശ്രീമൂലം മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: