കൊച്ചി : ടാറ്റാ സ്കൈ എച്ച് ഡി ബോക്സിന്റെ വില 3100 രൂപയില്‍ നിന്ന് 2000 രൂപയായി കുറച്ചു. ഇതോടെ സാധാരണ സെറ്റ് ടോപ് ബോക്സിന്റെ വിലയ്ക്ക് എച്ച്ഡി സെറ്റ് ടോപ് ബോക്സ് ലഭ്യമാവുകയാണ്.
1080 ഐ കൃത്യതയോടു കൂടിയുള്ള പിക്ചര്‍ ക്വാളിറ്റി, 16:9 ദൃശ്യ സ്ഫുടത, ഡോള്‍ബി ഡിജിറ്റല്‍ 7.1 സറൗണ്ട് സൗണ്ട് എന്നിവ ടാറ്റാ സ്കൈ എച്ച് ഡി സര്‍വീസിന്റെ സവിശേഷതകളാണ്. ആളുകള്‍ കൂടുതലായി എച്ച്ഡി ടെലിവിഷന്‍ സെറ്റുകള്‍ വാങ്ങുന്ന സാഹചര്യത്തില്‍ എച്ച്ഡി ബോക്സുകള്‍ക്ക് പ്രിയം വര്‍ധിച്ചുവരികയാണ്. എച്ച് ഡി ബോക്സുകള്‍ നിലവിലുള്ള ടെലിവിഷന്‍ സെറ്റുകളിലും ഉപയോഗിക്കാമെന്നിരിക്കെ ഭാവിയില്‍ എച്ച്ഡി സെറ്റുകള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്കും ഇപ്പോള്‍ തന്നെ എച്ച്ഡി ബോക്സുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.
2010-ല്‍ എച്ച്ഡി സേവനം ആരംഭിച്ചതു മുതല്‍ തന്നെ എച്ച്ഡിയുടെ മികവ് ഉപയോക്താക്കളെ ബോദ്ധ്യപ്പെടുത്താന്‍ ടാറ്റാ സ്കൈ ശ്രമിച്ചുവരുകയാണെന്ന് കമ്പനി ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ വിക്രം മെഹ്റ പറഞ്ഞു. അതിന്റെ ഫലമായി എച്ച്ഡി മേഖലയില്‍ ടാറ്റാ സ്കൈ ഒന്നാം സ്ഥാനത്തുമാണ്. വില ഗണ്യമായി കുറച്ചു കൊണ്ടുള്ള കമ്പനിയുടെ ഏറ്റവും പുതിയ തീരുമാനം എച്ച്ഡി ഡിറ്റിഎച്ച് സര്‍വീസിന്റെ വളര്‍ച്ച ത്വരിത ഗതിയിലാക്കുമെന്ന് വിക്രം മെഹ്റ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: