ന്യൂദല്‍ഹി: ഫണ്ട് ക്ഷാമം തീര്‍ക്കാന്‍ എഫ്സിഐ(ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ) 20,000 കോടി രൂപ ഹ്രസ്വകാല വായ്പയെടുക്കുന്നു. പ്രവര്‍ത്തനച്ചെലവിനു വേണ്ടിയാണ് വയ്പ കടമെടുക്കുന്നത്. 62 ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ഇതിനുള്ള കരാര്‍ ഒപ്പുവച്ചു. ജനുവരിയില്‍ വായ്പ ലഭ്യമാവും.
ഭക്ഷ്യ സബ്സിഡിയിനത്തില്‍ 40,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ എഫ്സിഐയ്ക്കു നല്‍കാനുണ്ട്. ഇതു ലഭിക്കാത്തതിനാല്‍ ഫുഡ് കോര്പ്പറേഷന് ഫണ്ട് ക്ഷാമം നേരിടുകയാണ്. ബേസ് റേറ്റില്‍ 30120 ദിവസത്തിനകം തിരിച്ചടയ്ക്കേണ്ടതാണ് ഇത്തരം ഹ്രസ്വകാല വായ്പകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: