തിരുവനന്തപുരം: ആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും നയങ്ങളും സംബന്ധിച്ച കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി ചര്‍ച്ച ചെയ്തതെന്ന് പാര്‍ട്ടി നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ് പറഞ്ഞു.
വി.എസിനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങളാണ് തേടിയതെന്നും വി.എസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഭൂഷണ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇടതുപക്ഷവുമായുള്ള തിരഞ്ഞെടുപ്പ് ധാരണയെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും ഭൂഷണ് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് ബദല്‍ ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിന്റെ പ്രതിഫലനമാണ് ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: