ജിസാന്‍: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുളള ഗാര്‍ഹിക തൊഴില്‍ കരാര്‍ വ്യാഴാഴ്ച വൈകിട്ട് ന്യൂദല്‍ഹിയില്‍ ഒപ്പു വയ്ക്കും . സൗദി തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ ആദില്‍ ഫഖീഹും പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയുമാണ് കരാറില്‍ ഒപ്പിടുക .വീട്ടുവേലക്കാരികള്‍ , പൂന്തോട്ടക്കാര്‍ , ഡ്രൈവര്‍മാര്‍ ,കാവല്ക്കാര് തുടങ്ങി 14 വിഭാഗങ്ങളാണ് കരാറിന്റെ പരിധിയില്‍ .കരാറിന്റെ ഭാഗമായി തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും ഇന്ത്യയില്‍ നിന്ന് സൗദിയില്‍ എത്തുന്ന ടെക്നിക്കല്‍ കമ്മിറ്റി ചര്‍ച്ച ചെയ്തു തീരുമാനിക്കും.
അനുയോജ്യമായ താമസ സ്ഥലം , വാാരാന്ത്യ അവധി ,അപകടകരമായ ജോലി ചെയ്യിപ്പിക്കാതിരിക്കുക , എല്ലാ ഹിജ്റ മാസവും ശമ്പളം നല്‍കുക ,പ്രതിദിനം 9 മണിക്കൂര്‍ കുറയാത്ത വിശ്രമം ,രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു മാസം അവധി തുടങ്ങിയ കാര്യങ്ങള്‍ സൗദി മന്ത്രിസഭ അംഗീകരിച്ച കരാറിലുണ്ട് . തൊഴിലുടമ നിയമ ലംഘനം നടത്തിയാല്‍ 2000 റിയാല്‍ പിഴയും ഒരു വര്‍ഷത്തെ റിക്രൂട്ട്മെന്റ് നിരോധനവും ലഭിക്കും. രണ്ടാമതും നിയമ ലംഘനം നടത്തിയാല്‍ 5000 റിയാല്‍ പിഴയും മൂന്ന് വര്‍ഷത്തെ റിക്രൂട്ട്മെന്റ് നിരോധനവും ലഭിക്കും.
വീണ്ടും ആവര്‍ത്തിച്ചാല്‍ ആജീവനാന്ത റിക്രൂട്ട്മെന്റ് നിരോധനമാണ് ശിക്ഷ .തൊഴിലാളിയാണ് നിയമം ലംഘിച്ചതെങ്കില്‍ 2000 റിയാല്‍ പിഴയും സൗദിയില്‍ ആജീവനാന്ത വിലക്കും ലഭിക്കും .അത്തരക്കാരെ നാടുകടത്തുമ്പോള്‍ ടിക്കറ്റ് ചെലവ് സ്വന്തമായി വഹിക്കണം .തൊഴില്‍ കരാര്‍ ഒപ്പിടുന്ന ചടങ്ങിലേക്ക് തൊഴില്‍ മന്ത്രാലയത്തിലെ ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് സെക്രട്ടറി ഡോ.അഹമ്മദ് ബിന്‍ ഫഹദുല്‍ ഫുഫൈദിന്റെ നേതൃത്വത്തില്‍ ഉന്നത തല സംഘവും മന്ത്രിയെ അനുഗമിക്കുന്നുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: