തിരുവനന്തപുരം: പത്തനാപുരം പട്ടാഴിയില്‍ ഞായറാഴ്ച പടക്കശാലയിയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.
പടക്കശാല നടത്തിപ്പുകാരന്റെ കല്ലറ അജയന്റെ ഭാര്യ ഷൈലജ(52)യാണ് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ രണ്ടായി. ഷൈലജയ്ക്ക് എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. തമിഴ്നാട് വിരുദ് നഗര്‍ സാത്താന്തുറയില് പരമശിവം എന്നയാള്‍ ഇന്നലെ തന്നെ മരണപ്പെട്ടിരുന്നു.
പടക്കശാലയിലെ ജീവനക്കാരും തമിഴ്നാട്ടുകാരുമായ മഹിരാജ് (23), പൊന്നുസ്വാമി (47), പെരിയസ്വാമി (49), മിന്നുശെല്വം (30) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മറ്റുള്ളവര്‍. അജയനെ ഇന്നു രാവിലെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: