കൊച്ചി : ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. ലാന്‍ഡ് ക്രൂയിസറിന്റെ പാരമ്പര്യത്തോടൊപ്പം പുതിയ സാങ്കേതികവിദ്യയും സമന്വയിക്കുന്നതാണ് പുതിയ പ്രാഡോ. ഫോര്‍-വീല്‍ ഡ്രൈവിന്റെ മുഴുവന്‍ ഗാംഭീര്യവും ഒത്തിണങ്ങിയ എക്സ്റ്റീരിയറും, വിശാലവും ലക്ഷ്വറിയുമായ ഇന്റീരിയറും പുതിയ പ്രാഡോയുടെ പ്രത്യേകതയാണ്. രൂപകല്‍പ്പന കൊണ്ടും, നൂതനമായ സവിശേഷതകള്‍ കൊണ്ടും ഏതു റോഡിനെയും കീഴടക്കാന്‍ ഇതിനു ശേഷിയുണ്ടെന്ന് ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. പുതിയ പ്രാഡോ അഞ്ചു കളറുകളില്‍ ലഭ്യമാണ് -വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, സില്‍വര്‍ മെറ്റാലിക്, ്രഗേ മെറ്റാലിക്, ഡാര്‍ക് ബ്ലൂ മെറ്റാലിക്, ബ്ലാക്ക്.
ഇന്റീരിയറിലും രണ്ടു കളറുകള്‍ ലഭ്യമാണ്.- ഫ്ലക്സെന്, ബ്ലാക്ക്. ഡാര്‍ക്ക് എക്സ്റ്റീരിയറിന് ലൈറ്റ് ഇന്റീരിയറും മറിച്ചും പ്രാഡോ ലഭ്യമാകും.വില: 84,87,000 (എക്സ്-ഷോറൂം ന്യൂഡല്‍ഹി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: