കൊച്ചി : കാഡ്ബറി ഇന്ത്യയുടെ ബിസ്ക്കറ്റ് ഉല്പന്നശ്രേണി ഒറിയോയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി രണ്‍ബീര്‍ കപൂറിനെയും കാര്‍ത്തിയെയും നിയമിച്ചു. കണക്ട് പ്ലേഫുളി എന്ന ആശയത്തില്‍ ഊന്നിയുള്ള ടി വി കമേര്ഷ്യലിലായിരിക്കും ഇരുവരും പ്രത്യക്ഷപ്പെടുക.
2011 ല്‍ അവതരിപ്പിച്ചശേഷം വിജയകരമായി മുന്നേറിയിട്ടുള്ള ഒറിയോയുടെ അടുത്ത വിജയച്ചുവടിന് ഇത് വഴിതെളിക്കുമെന്ന് കാഡ്ബറി ഇന്ത്യയുടെ നിര്‍മാതാക്കളായ മോണ്ടിലെസ് ഇന്റര്‍നാഷണലിന്റെ ബിസ്കറ്റ് വിഭാഗം അസോസിയേറ്റ് വൈസ് പ്രസിഡന്റ് ചെല്ല പാണ്ഡ്യന് ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ ആരാധകരുള്ള രണ്‍ബീറും കാര്‍ത്തിയും ഈ ബ്രാന്‍ഡിന് അനുയോജ്യരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: