കൊച്ചി: മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ വാഹന വെബ്സൈറ്റ് ഓട്ടോബീറ്റ്സ്.കോം ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു. വാഹനവിപണിയിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍, കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്, മോഡല്‍ വില, ഇന്‍ഷുറന്‍സ് റിമൈന്‍ഡര്‍, ഇ.എം.ഐ. കാല്‍ക്കുലേറ്റര്‍, ട്രാഫിക് നിയമങ്ങള്‍, വാഹനലോകത്തെ കൗതുകങ്ങള്‍ തുടങ്ങിയ നിരവധി വിവരങ്ങള്‍ അടങ്ങിയ ഏകമലയാളം ഓട്ടോമൊബെയില്‍ വെബ്സൈറ്റാണ് ഇത്. വാഹനങ്ങളുടെ എക്സ്ഷോറൂം വില, ഓണ്‍റോഡ് വില എന്നിവ പ്രത്യേകം നല്കിയിരിക്കും. വിവിധ മോഡലുകള്‍ താരതമ്യം ചെയ്തുനോക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാള്‍പേപ്പറുകളുടെ മികച്ച ശേഖരമാണ് മറ്റൊരു സവിശേഷത.
ഓട്ടോമൊബെയില്‍ ജേര്‍ണലിസം-മാര്‍ക്കറ്റിംഗ് രംഗത്ത് പരിചയസമ്പന്നരായ ഒരുപറ്റം ചെറുപ്പക്കാരാണ് ഓട്ടോബീറ്റ്സിന് നേതൃത്വം നല്‍കുന്നത്. സ്മാര്‍ട്ട് ഫോണുകളില്‍ ലിപി തടസ്സം കൂടാതെ വെബ്സൈറ്റ് വായിക്കാന്‍ സൗകര്യമൊരുക്കുന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനും ഓട്ടോബീറ്റ്സിനുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഓട്ടോബീറ്റ്സ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കാക്കനാട് സ്റ്റാര്‍ട്ട്അപ് വില്ലേജിലെ വോള്ട്ടെല്ലാ ടെക്നോളജീസാണ് വെബ്സൈറ്റ് വികസിപ്പിച്ചത്. മരട് ബി.റ്റി.എച്ച്. സരോവരത്തില്‍ എറണാകുളം ആര്.ടി.ഒ. ബി.ജെ. ആന്റണി ഓട്ടോബീറ്റ്സ് ഉദ്ഘാടനം ചെയ്തു. ഓട്ടോബീറ്റ്സ് എഡിറ്റര്‍ ഐപ്പ് കുര്യന്, ജനറല്‍ മാനേജര്‍ – മാര്‍ക്കറ്റിംഗ് ശംഭു പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. വെബ്സൈറ്റ് വിലാസം þwww.autobeatz.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: