കൊച്ചി: പുതുവല്സരത്തില് കേരളത്തില്‍ നിന്നടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കളായ ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കാന്‍ ആസ്ട്രിയന്‍ തലസ്ഥാനമായ ജെന്റീല് വിയന്ന ഒരുങ്ങി. ഇതിനായി തോമസ് കുക്കിന്റെ സഹകരണത്തോടെ വിയന്ന ടൂറിസം ബോര്‍ഡ് ആകര്‍ഷകമായ പാക്കേജുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
വിയന്നയിലേക്കുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷം കഴിയുമ്പോഴും വര്‍ധന അനുഭവപ്പെട്ടു വരുന്നുണ്ടെന്ന് വിയന്ന ടൂറിസം ബോര്‍ഡ് ഡയരക്റ്റര് നോര്‍ബര്‍ട് കെറ്റ്നര്‍ പറഞ്ഞു. 2012 സെപ്തംബര്‍ 30 വരെയുള്ള 12 മാസക്കാലത്ത് 22698 ഇന്ത്യക്കാരാണ് വിയന്ന സന്ദര്‍ശിച്ചത്. 2006-നും 2012-നും ഇടയില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണം 11077-ല്‍ നിന്ന് 24814 ആയി വര്‍ധിക്കുകയുണ്ടായി. ആറു വര്‍ഷത്തിനകം ഇതില്‍ അര ലക്ഷത്തിന്റെ വളര്‍ച്ചയാണ് വിയന്ന ടൂറിസം ബോര്‍ഡ് ലക്ഷ്യമിടുന്നത്.
ഇന്ത്യക്കാരെ സംബന്ധിച്ചേടത്തോളം 35നും 60നും ഇടയില്‍ പ്രായമുള്ളവരാണ് സാധാരണ ഗതിയില്‍ വിനോദ സഞ്ചാരം ഇഷ്ടപ്പെടുന്നത്. മൊത്തം വിനോദ സഞ്ചാരികളില്‍ 45 ശതമാനം പേരും യുവാക്കളാണെന്നാണ് ഒരു സര്‍വേ വ്യക്തമാക്കുന്നത്.
18നും 35നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. ഈ പ്രായക്കാരായ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 25 -30 ശതമാനം വര്‍ധന ഉണ്ടാവുമെന്നാണ് വേറൊരു കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: