കൊച്ചി : കാറുകളുടെ വിലയില്‍ ജനുവരി ഒന്നു മുതല്‍ 2.5 ശതമാനം വരെ വര്‍ധന വരുത്താന്‍ ഫോക്സ്വാഗണ് ഇന്ത്യ തീരുമാനിച്ചു.
അസംസ്കൃത വസ്തുക്കളുടെ വില വര്‍ധന കാരണം കുറേ മാസങ്ങളായി കമ്പനി പ്രതിസന്ധിയിലാണെന്ന് ഫോക്സ്വാഗണ് പാസഞ്ചര്‍ കാര്‍സ് മാനേജിങ് ഡയരക്റ്റര് അരവിന്ദ് സാക്സേന പറഞ്ഞു. വില വര്‍ധന ഒഴിവാക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഫോക്സ് വാഗണില്‍ നിന്ന് ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്ന ഗുണമേന്മ ഉറപ്പു വരുത്താന്‍ വില വര്‍ധിപ്പിക്കാതെ നിര്‍വാഹമില്ലെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: