കൊച്ചി : ടാറ്റാ സ്കൈയ്ക്ക് കേരളത്തിലുണ്ടായ വന്‍ നേട്ടത്തിന്റെ ആഘോഷം സംഘടിപ്പിച്ചു. കമ്പനിയുടെ ബ്രാന്റ് അംബാസഡര്‍ മോഹന്‍ലാല്‍ ആഘോഷത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് മലയാളം ചാനലുകളുടെ എണ്ണം 19 ആയി ടാറ്റാ സ്കൈ വര്‍ധിപ്പിച്ചു. വരിക്കാരുടെ സേവനത്തിനായുള്ള ജീവനക്കാരുടെ എണ്ണം 3000-ത്തിലേറെയാക്കി ഉയര്‍ത്തുകയും ഇടപാടുകാരുടെ അന്വേഷണങ്ങള്‍ക്ക് മലയാളത്തില്‍ മറുപടി ലഭിക്കത്തക്കവിധം കോള്‍ സെന്റര്‍ ഘടനയില്‍ മാറ്റം വരുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ടാറ്റാ സ്കൈ വരിക്കാരുടെ എണ്ണത്തില്‍ 10 മടങ്ങ് വളര്ച്ചയാണുണ്ടായി. ടാറ്റാ സ്കൈയെ വലിയ തോതില്‍ സ്വീകരിച്ചതിന് ചീഫ് കൊമേഴ്സല്‍ ഓഫീസര്‍ വിക്രം മെഹ്റ, നന്ദി അറിയിച്ചു. ഇതിന് പ്രത്യുപകാരമായി വരും നാളുകളില്‍ വരിക്കാര്‍ക്ക് പുതിയ ഓഫറുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റാ സ്കൈയുടെ നേട്ടത്തില്‍ തനിക്ക് അതിയായ ആഹ്ലാദമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സംസ്ഥാനത്തെ കുടുംബ സദസ്സുകളില്‍ വിനോദത്തിന് പുതിയ നിര്‍വചനം നല്കിയ ബ്രാന്റാണ് ടാറ്റാ സ്കൈ. സാങ്കേതികത്തികവിലും സേവനത്തിലും ടാറ്റാ സ്കൈ ഒരുപിടി മുന്നിലാണെന്ന് വരിക്കാര്‍ തന്നെ സമ്മതിക്കും. ഈ ബ്രാന്റുമായി സഹകരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: