കൊച്ചി: ന്യൂപക്ഷത്തിന് ശരിയായ നിര്‍വചനം ഭരണഘടനയിലോ മുന്‍കാല കോടതിവിധികളിലോ ലഭ്യമല്ലെന്ന വസ്തുത നിയമാനുസൃതമായി നിലനില്‍ക്കുകയാണെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. അഖിലഭാരതീയ അധിവക്ത പരിഷത്തിന്റെ ദേശീയ കൗണ്‍സിലിലെ സമാപന ദിവസം ന്യൂനപക്ഷങ്ങളുടെ കുടുംബ നിയമങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷം എന്നത് ജാതി, മതം, ഭാഷ, ദേശം അനുസരിച്ച് തിരിച്ചാല്‍ എല്ലാ വിഭാഗം ജനങ്ങളും ന്യൂനപക്ഷത്തിന്റെ പരിധിയില്‍വരും. ഏകീകൃത സിവില്‍നിയമത്തെ എതിര്‍ക്കുന്നവര്‍ മതേതരവാദികളും സിവില്‍നിയമം വേണമെന്ന് പറയുന്നവര്‍ യാഥാസ്ഥിതികരുമായി ചിത്രീകരിക്കപ്പെടുന്നത് വിരോധാഭാസമാണ്. അധിവക്ത പരിഷത്ത് വര്‍ക്കിങ്ങ് പ്രസിഡന്റ് അഡ്വ.വിനായക് ദീക്ഷിത് അദ്ധ്യക്ഷത വഹിച്ചു. സുപ്രീ കോടതി സീനിയര്‍ അഡ്വക്കേറ്റ് എം.എം.ഖുറേഷി, അഡ്വ.രാമമൂര്‍ത്തി, അഡ്വ.രഘുമേത്ത എന്നിവര്‍ സംസാരിച്ചു.
ദേശീയ കൗണ്‍സില്‍ സമാപന സമ്മേളനത്തില്‍ ദേശീയ സംഘടനാ സെക്രട്ടറി സൂര്യകൃഷന്ജി മുഖ്യ പ്രഭാഷണം നടത്തി. അഖിലേന്ത്യ അദ്ധ്യക്ഷന്‍ അഡ്വ.ബല്‍ദേവ് രാജ് മഹാജന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.ഡി.ഭരത്കുമാര്‍, അഡ്വ.കമലേഷ്, അഡ്വ.കെ.ആര്.രാജ്കുമാര്, അഡ്വ.ശ്രീനിവാസ മൂര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: