പൂഞ്ഞാര്‍: വിപരീത പരിതസ്ഥിതികളിലും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനുള്ള ദൃഢനിശ്ചയം സംഘാടകന്‍ അനിവാര്യമായ ഘടകമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. പൂഞ്ഞാര്‍ എസ്.എം.വി.സ്കൂളില്‍ നടക്കുന്ന ബാലഗോകുലം സംസ്ഥാന ഭഗിനി ശില്പശാലയില് ‘സംഘാടക’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
സംഘാടകരുടെ ജീവിതത്തെ ആകമാനം മറ്റുള്ളവരാല്‍ അളക്കപ്പെടുന്നു. സംഘാടകന്റെ പ്രവൃത്തിയിലൂടെയാണ് സമൂഹം സംഘടനയെ വിലയിരുത്തുന്നത്. അതിനാല്‍ സദാചാരനിഷ്ഠ, വ്യക്തിശുദ്ധി എന്നിവ സംഘാടകന്‍ പാലിക്കണം. കഴിവിനെക്കാള്‍ ഉപരി സംഘാടകന്റെ മാനസിക ഭാവമാണ് വിജയത്തിലെത്തിക്കുന്നത്. ആദര്‍ശം പറയുന്നതിനപ്പുറം സ്വന്തം ജീവിതത്തില്‍ അനുഷ്ഠിക്കുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ സംഘാടകനെന്നും അവര്‍ മാത്രമാണ് പ്രവര്‍ത്തനങ്ങളില്‍ വിജയം നേടുന്നതെന്നും ശശികലടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: