കൊച്ചി: ഇന്ത്യയിലെ ലൈഫ് ഇന്‍ഷൂറന്‍സ് സംയുക്ത സംരംഭത്തിനായുള്ള ഉടമസ്ഥതാ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കി. ധാരണയനുസരിച്ച് ഡി.എച്ച്എഫ്എലും പ്രമോട്ടര്‍മാരും ചേര്‍ന്ന് ഡിഎല്‍എഫ് പ്രമേഴ്സിയ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ 74 % ഓഹരി വിഹിതം നേടിയിട്ടുണ്ട്. കമ്പനിയുടെ പേര് ഡിഎച്ച്എഫ്എല്‍ – പ്രമേഴ്സിയ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി എന്നാക്കും. ദേശീയ ഭവന ബാങ്ക് നിബന്ധനകള്‍ക്ക് വിധേയമായി കമ്പനിയിലെ ഡിഎച്ച്എഫ്എലിന്റെ പങ്കാളിത്തം 50 % ആയി നിജപ്പെടുത്തിയിട്ടുണ്ട്. മറ്റു രണ്ടു പ്രമോട്ടര്‍മാര്‍ക്ക് 12 ശതമാനം വീതം പങ്കാളിത്തമാണുള്ളത്.
മാനേജിങ് ഡയറക്ടര്‍ക്കു പുറമെ മൂന്നു ഡയറക്ടര്‍മാര്‍ ഡിഎച്ച്എഫ്എല്ലിന് ഉണ്ടാകും. പ്രൂഡന്‍ഷ്യല്‍ ഫിനാന്‍ഷ്യലിന്റെ രണ്ടു ഡയറക്ടര്‍മാരും രണ്ടു സ്വതന്ത്ര ഡയറക്ടര്‍മാരും ബോര്‍ഡിലുണ്ടാകും. ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ഹൗസിങ് ഫിനാന്‍സ് കമ്പനിയാണ് ഡിഎച്ച്എഫ്എല്‍. അമേരിക്കയ്ക്കു പുറത്ത് തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ പ്രമേഴ്സിയ എന്ന പേരില്‍ ആഗോള സാമ്പത്തിക സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് പ്രൂഡന്‍ഷ്യല്‍ ഫിനാന്‍ഷ്യല്‍.
പ്രൂഡന്‍ഷ്യലുമായി ലൈഫ് ഇന്‍ഷൂറന്‍സ് രംഗത്ത് പുതിയ സഹകരണം ആരംഭിക്കുന്നതില്‍ ഡിഎച്ച്എഫ്എലിന് വളരെ താല്പര്യമുണ്ടെന്ന് ഡിഎച്ച്എഫ്എല്‍ ചെയര്‍മാനും എംഡിയുമായ കപില്‍ വാധവാന്‍ അഭിപ്രായപ്പെട്ടു. ഡിഎച്ച്എഫ്എല്‍ ഓഹരി ഉടമകള്‍ക്ക് ദീര്‍ഘകാല നേട്ടം ലഭ്യമാക്കുന്നതാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൈഫ് ഇന്‍ഷൂറന്‍സ് രംഗത്ത് ദീര്‍ഘകാല നേട്ടം കൈവരിക്കാനുള്ള അവസരമാണ് സംയുക്ത സംരംഭം നല്‍കുന്നതെന്ന് പ്രൂഡന്‍ഷ്യല്‍ ഫിനാന്‍ഷ്യലിന്റെ വൈസ് പ്രസിഡന്റും അന്താരാഷ്ട്ര ഇന്‍ഷൂറന്‍സ് ഗ്രൂപ്പ് എക്സിക്യൂട്ടീവുമായ ടിം ഫിഗേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: