കൊച്ചി: എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ (കാറ്റഗറി നമ്പര്‍ 218/2013) 04-01-2014 ന് ഉച്ചയ്ക്ക് ശേഷം 2 മണിമുതല്‍ 3.15 വരെ നടക്കുന്ന എല്‍.ഡി.സി. പരീക്ഷയുടെ 1053 ാം നമ്പര്‍ പരീക്ഷാ കേന്ദ്രമായ ഗവ. മോഡല്‍ എച്ച്.എസ്സ്.എസ്സ്. അമ്പലപ്പുഴ, ആലപ്പുഴ എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകേണ്ട രജിസ്റ്റര്‍ നമ്പര്‍ 111801 മുതല്‍ 112100 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അല്‍ അമീന് സെന്‍ട്രല്‍ സ്കൂള്‍, കക്കാഴം.പി.ഒ, നോര്‍ത്ത് അമ്പലപ്പുഴ, ആലപ്പുഴ ഫോണ്‍ 0477-2279881 എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്.
കോട്ടയം ജില്ലയില്‍ കേരള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 97/2010) തസ്തികയില്‍ സാദ്ധ്യതാ പട്ടികയിലുള്‍പ്പെട്ട വികലാംഗ ഉദ്യോഗാര്‍ത്ഥികളുടെ അനുയോജ്യതാ നിര്‍ണ്ണയം ജനുവരി 15 ന് കോട്ടയം ജില്ലാ പി.എസ്.സി. ആഫീസില്‍ രാവിലെ 7.30 മുതല്‍ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് അയച്ചിട്ടുണ്ട്. ജനു. 13 വരെ അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി. കോട്ടയം ജില്ലാ ആഫീസുമായി നേരിട്ട് ബന്ധപ്പെടുക.
വിശദവിവരങ്ങള്‍ പി.എസ്.സി. ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ല്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: